സൗദിയിൽ മലയാളി നഴ്സ് മരിച്ചു
സൗദിയിലെ അസീർ പ്രവിശ്യയിൽ കൊല്ലം സ്വദേശിനിയായ നഴ്സ് മരിച്ചു.
ദഹ്രാൻ ജുനൂബ് ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആയൂർവയക്കൽ സ്വദേശിനി ലിനി വർഗീസ് (43) ആണ് മരിച്ചത്.
തന്റെ ഭർതൃപിതാവ് നാട്ടിൽ മരിച്ച് മണിക്കൂറുകൾക്കകം ആയിരുന്നു ലിനി മരിച്ചത്.
ഭർതൃപിതാവ് നാട്ടിൽ മരിച്ച വിവരം അറിയിക്കാൻ ലിനിയുടെ ഫോണിലേക്ക് ബന്ധുക്കൾ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷണാർത്ഥം നേരിട്ട് റൂമിലെത്തുകയായിരുന്നു.
റൂമിൽ ലിനി അബോധാവാസ്ഥയിലായ നിലയിലാണ് ഉണ്ടായിരുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ 20 വർഷമായി ലിനി സൗദിയിലുണ്ട്. ഭർത്താവും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa