സൗദിയിൽ നിർദ്ദിഷ്ട്ട സ്ഥലത്ത് കൂടിയല്ലാതെ റോഡ് മുറിച്ച് കടന്ന മലയാളിക്ക് പിഴ
റോഡ് ക്രോസിംഗിനായി നിശ്ചയിക്കപ്പെട്ട ഏരിയയിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്ന മലയാളിക്ക് സൗദി ട്രാഫിക് വിഭാഗം പിഴ ചുമത്തി.
അതി വേഗ പാതയിൽ നിർദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിനാണ് ദമാമിൽ മലയാളിക്ക് മുറൂർ പിഴ ചുമത്തിയത്.
1100 റിയാൽ ആണ് മലയാളിക്ക് പിഴ ചുമത്തിയിട്ടുള്ളത്. അതിവേഗ പാതയിൽ പെഡസ്റ്റ്രിയൻ ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെയാണ് പിഴ ചുമത്തുക.
മറ്റു സ്ഥലങ്ങളിൽ നിർദ്ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് ക്രോസ് ചെയ്‌താൽ 100 റിയാൽ മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക.
സുരക്ഷ മുൻ നിർത്തി റോഡ് ക്രോസിംഗ് നിയമം ലഘിച്ചാൽ പിഴകൾ ചുമത്തപ്പെടുമെന്നതിനാൽ റോഡ് മുറിച്ച് കടക്കുന്ന പ്രവാസികൾ അതിനായി നിശ്ചയിച്ച പാതകളിലൂടെ മാത്രം ക്രോസ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മേൽ സംഭവം ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa