സൗദിയിൽ വിദേശ ഡ്രൈവിംഗ് ലൈസൻസോ ഇന്റർനാഷണൽ ലൈസൻസോ ഉപയോഗിച്ച് വാഹനമോടിക്കാനുള്ള സമയ പരിധി വ്യക്തമാക്കി മുറൂർ
ജിദ്ദ: വിസിറ്റ് വിസയിലെത്തുന്നവർക്ക് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസോ വിദേശ ലൈസൻസോ ഉപയോഗിച്ച് സൗദിയിൽ എത്ര കാലം വാഹനമോടിക്കാമെന്നത് സംബന്ധിച്ച് സൗദി ട്രാഫിക് വിഭാഗം വിശദീകരണം നൽകി.
സന്ദർശകർക്ക് വിദേശ, ഇന്റർനാഷണൽ ലൈസൻസുകൾ ഉപയോഗിച്ച് ഒരു വർഷമാണ് വാഹനമോടിക്കാൻ അനുമതി.
ഇനി ലൈസൻസ് കാലാവധി ഒരു വർഷം തികയും മുമ്പേ അവസാനിച്ചാൽ അതോടെ വാഹനമോടിക്കാനുള്ള അനുമതി റദ്ദാക്കപ്പെടുകയും ചെയ്യും.
ട്രാഫിക്ക് പിഴകൾ വാഹനമുടയുടെയോ വാഹനമോടിക്കാൻ സമ്മതപത്രം നല്കിയ വ്യക്തിയുടെ പേരിലോ ആണ് രേഖപ്പെടുത്താറുള്ളതെന്നും മുറൂർ വ്യക്തമാക്കി.
മേൽ വിഷയങ്ങൾ സംബന്ധിച്ച് ഒരു ഉപയോക്താവ് ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുറൂർ.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa