ഇരു ഹറമുകളിൽ സംസം വെളളം കുടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
സംസം വെള്ളം കുടിക്കുമ്പോൾ, പ്രത്യേകിച്ച് ഉംറ നിർവഹിക്കുന്ന സമയം നിരവധി കാര്യങ്ങൾ പരിഗണിക്കണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ശുപാർശ ചെയ്തു.
സംസം കുടിക്കുംബോൾ മറ്റുള്ളവരെ തിക്കിത്തിരക്കാതെ സൂക്ഷിക്കുകയും, പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകുകയും വേണം.
പള്ളിക്ക് പുറത്ത് നിയുക്ത സ്ഥലങ്ങളിൽ വുദു ചെയ്യുന്നത് ഹറമിന്റെ ശുചിത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കും.
അതോടൊപ്പം സംസം വെള്ളം നിലത്ത് വീഴുന്നതും ഒഴുകുന്നതും സൂക്ഷിക്കണം.
നിശ്ചയിച്ചിട്ടുള്ള കുട്ടകളിൽ സംസം കുടിക്കാൻ ഉപയോഗിച്ച കപ്പുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa