ജിസിസി പ്രവാസികൾക്ക് സന്തോഷ വാർത്ത; സൗദി സന്ദർശിക്കാൻ ഇനി ഇ ടൂറിസ്റ്റ് വിസ
ടൂറിസം മേഖലയിൽ കൂടുതൽ വികസനം ലക്ഷ്യമാക്കി ടൂറിസം വിസാ നടപടികളിൽ സൗദി കൂടുതൽ ഭേദഗതികൾ വരുത്തി.
പുതിയ ഭേദഗതിയനുസരിച്ച് ജിസിസി രാജ്യങ്ങളിലെ വിസയുളള വിദേശികൾക്കും സൗദി ഓൺലൈൻ ടൂറിസ്റ്റ് വിസ ലഭിക്കും.
വിസ ലഭിക്കാനായി visitsaudi.com/visa എന്ന ലിങ്കിൽ സന്ദർശിച്ചാൽ മതി.
മൂന്ന് മാസത്തിൽ കുറയാത്ത കാലാവധിയുള്ള ജിസിസി ഇഖാമയും സൈറ്റിൽ നിർദ്ദേശിച്ച പ്രൊഫഷനുമുള്ളവർക്കാണ് ടൂറിസ്റ്റ് വിസ ലഭിക്കുക.
ഇതിനു പുറമെ യു എസ്, യുകെ, ഷെങ്ഗൻ രാജ്യങ്ങൾ ഒരിക്കലെങ്കിലും സന്ദർശിച്ചവർക്കും (വിസ വാലിഡ് ആകണം) സൗദി ഇ വിസ ലഭിക്കും.
വിനോദസഞ്ചാരികൾ
രാജ്യത്തായിരിക്കുമ്പോൾ എല്ലായ്‌പ്പോഴും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഭേദഗതി ചെയ്ത ടൂറിസ്റ്റ് വിസ നിയന്ത്രണം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa