തിങ്കളാഴ്‌ച, മെയ്‌ 11, 2026
Saudi ArabiaTop Stories

സൗദിയിൽ ബാങ്കിൽ നിന്ന് പണമെടുത്ത് മടങ്ങുന്നവരെ കൊള്ളയടിക്കുന്ന വിദേശികൾ പിടിയിൽ

റിയാദ്: ബാങ്കിൽ നിന്ന് പണമെടുത്ത് മടങ്ങുന്ന ഉപയോക്താക്കളെ കൊള്ളയടിക്കുന്ന സംഘം റിയാദ് പോലീസിന്റെ പിടിയിൽ.

നുഴഞ്ഞു കയറ്റക്കാരായ എത്യോപ്യക്കാരും ബംഗ്ലാദേശ്, സിറിയൻ പൗരന്മാരും ആണ് പിടിക്കപ്പെട്ടത്.

കൊളള നടത്തിയ നുഴഞ്ഞു കയറ്റക്കാരായ അഞ്ച് പേർക്ക് അഭയം നൽകുകയും സിം നൽകുകയും ചെയ്യുകയായിരുന്നു മറ്റു നാല് പേരും. പ്രതികളിൽ നിന്ന് മോഷ്ടിച്ച വാഹനങ്ങളും കണ്ടെത്തി.

ബാങ്ക് ഉപയോക്താക്കളെ കത്തി കാട്ടി ഭീഷണി പ്പെടുത്തിയാണ് കൊള്ള നടത്തിയിരുന്നത്.

പ്രതികൾ കൊള്ള നടത്തുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്