എലിസബത്ത് രാജ്ഞി പ്രവാചക കുടുംബത്തിലെ കണ്ണിയെന്ന് കണ്ടെത്തൽ; എന്ത് കൊണ്ട് രാജ്ഞി മുസ്‌ലിം ആയില്ല എന്നതിനും വിശദീകരണം
കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II ന്റെ വംശ പാരമ്പര്യത്തെക്കുറിച്ച് കൗതുകകരമായ റിപ്പോർട്ടുമായി ഡെയ്ലി മെയിൽ.
ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിൽ ചില ചരിത്രകാരന്മാരെ ഉദ്ധരിച്ച് എലിസബത്ത് രാജ്ഞി മുഹമ്മദ് നബി (സ്വ) യുടെ കുടുംബ പാരംബര്യത്തിൽ പെട്ടയാളാണെന്നാണു സ്ഥിരീകരിക്കുന്നത്.
മദ്ധ്യകാല ഘട്ടത്തിന്റെ തുടക്കത്തിലെ സ്പെയിനിൽ നിന്നുള്ള വംശാവലി രേഖകളുടെ അടിസ്ഥാനത്തിൽ, രാജ്ഞിയുടെ 43 തലമുറകളെ പരിശോധിച്ചതിൽ നിന്നാണ് രാജ്ഞി നബി കുടുംബമാണെന്ന് സ്ഥിരീകരിക്കുന്നതിലേക്ക് ചരിത്രകാരന്മാരെ നയിച്ചത്.
ഒരു മൊറോക്കൻ മാധ്യമത്തെ ഉദ്ധരിച്ച് എലിസബത്ത് രാജ്ഞി മുസ്‌ലിം സ്പെയിൻ പാരംബര്യത്തിലൂടെ പ്രവാചക പുത്രി ഫാത്തിമയിലേക്ക് എത്തുന്നതായാണ് വ്യക്തമാക്കുന്നത്.
പ്രവാചകനും എലിസബത്ത് രാജ്ഞിയും തമ്മിലുള്ള രക്തബന്ധം പലർക്കും അറിയില്ലെന്ന കാര്യം ഈ വിഷയം ആദ്യം ഉന്നയിച്ച burk berg പബ്ലിഷിംഗ് ഡയരക്ടർ 1986 ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർക്ക് എഴുതിയിരുന്നു.
11 ആം നൂറ്റാണ്ടിൽ ഒളിച്ചോടി പിന്നീട് ക്രിസ്ത്യാനിയായി മാറിയ സായിദ എന്ന മുസ്‌ലിം രാജകുമാരിയിലേക്ക് രാജ്ഞിയുടെ രക്തബന്ധം ചേരുന്നതായി ചില ചരിത്രകാരന്മാർ പറയുന്നുണ്ട്.
മുൻ ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി അലി ജുമുഅ എലിസബത്ത് രാജ്ഞിയുടെ മുത്തച്ചൻ പ്രവാചക കുടുംബത്തിൽ നിന്നുള്ളയാളാണെന്ന വിശ്വാസക്കരനാണ്.
എന്ത് കൊണ്ട് എലിസബത്ത് രാജ്ഞി മുസ്ലിമായില്ല എന്നത് സംബന്ധിച്ചും അലി ജുമുഅ വിശദീകരിക്കുന്നുണ്ട്. രാജ്ഞിയുടെ മുത്തച്ഛൻ അന്നത്തെ ശക്തമായ സമ്മർദ്ദവും അടിച്ചമർത്തലും കാരണം ഇസ്‌ലാം ഉപേക്ഷിച്ചതായിരുന്നു കാരണം. (സ്‌പെയിനിലെ മൂറിഷ് മുസ്‌ലിംകൾക്ക് സംഭവിച്ചതുപോലെ)അക്കാലത്ത് യൂറോപ്പിൽ ഒരു മുസ്ലിം പോലും ബാക്കിയുണ്ടായിരുന്നില്ല എന്നും അൽ ജുമുഅ കൂട്ടിച്ചേർക്കുന്നു.
എലിസബത്ത് രാജ്ഞിയിൽ നിന്ന് പ്രവാചകൻ മുഹമ്മദ്(സ്വ) യിലേക്ക് എത്തുന്ന ഫാമിലി ട്രീ ഡെയ്ലി മിറർ പുറത്ത് വിട്ടു. പ്രസ്തുത രേഖ കാണാം.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa