സൗദി എയർലൈൻസ് വിമാനത്തിന്റെ എഞ്ചിനിൽ പക്ഷിയിടിച്ചു; പൈലറ്റ് വിമാനം സുരക്ഷിതമായി താഴെയിറക്കി
കറാച്ചി: സൗദിയ വിമാനത്തിൽ പക്ഷി കൂട്ടിയിടിച്ച് അപകടമുണ്ടായെങ്കിലും പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൈലറ്റ് വിമാനം സുരക്ഷിതമായി താഴെയിറക്കി.
സൗദിയയുടെ ജിദ്ദയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോകുകയായിരുന്ന യാത്രാ വിമാനമായിരുന്നു അപകടത്തിൽ പെട്ടത്.
ഒരു പക്ഷി വിമാനത്തിന്റെ എഞ്ചിനുമായി കൂട്ടിയിടിച്ചെങ്കികും പൈലറ്റിന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുകയായിരുന്നു.
എഞ്ചിൻ നമ്പർ 1-ൽ ആയിരുന്നു പക്ഷി ഇടിച്ചെന്നും വിമാനം താൽക്കാലികമായി എയർപോർട്ടിൽ നിർത്തിയെന്നും എയർപോർട്ടിലെ എൻജിനീയറിങ് ജീവനക്കാർ അത് പരിശോധനയ്ക്ക് വിധേയമാക്കുകയും നന്നാക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa