സൗദിയിൽ നിയമ ലംഘകരെ കടത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ
അനധികൃത നുഴഞ്ഞ് കയറ്റക്കാരെ കടത്തിയ കേസിൽ അസീറിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ.
എത്യോപ്യക്കാരായ രണ്ട് അതിർത്തി നിയമ ലംഘകരെയാണ് പ്രതി സഹായിച്ചത്.
അതിർത്തി നിയമ ലംഘകർക്ക് അഭയമോ ഗതാഗത സൗകര്യമോ മറ്റെന്തെങ്കിലും സഹായമോ നൽകുന്നവർക്ക് ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അസീർ സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തി.
ഇത്തരം നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും സ്വത്ത്, വാഹനം, മറ്റു വകകൾ കണ്ട് കെട്ടലുകളും ശിക്ഷയായി നേരിടേണ്ടി വരും.
അതിർത്തി നിയമ ലംഘകരെ സഹായിക്കുന്നത് വൻ കുറ്റമാണെന്നും രാജ്യത്തോടുള്ള വിശ്വാസ വഞ്ചനയാണെന്നും പോലീസ് വാക്താവ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa