Thursday, November 14, 2024
Saudi ArabiaTop Stories

8000 റിയാലിന് ഗർഭച്ഛിദ്രം; രഹസ്യ നീക്കത്തിൽ റിയാദിൽ വിദേശ വനിതാ ഡോക്ടർ പിടിയിൽ: വീഡിയോ കാണാം

റിയാദ്: ഒരു സ്വകാര്യ  മെഡിക്കൽ കോംപ്ലക്സിൽ നടത്തുന്ന ക്ലിനിക്ക് വഴി ഗർഭച്ഛിദ്രം നടത്തുന്ന പ്രവാസി ഡോക്ടറെ അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ നിയന്ത്രണങ്ങൾ ലംഘിച്ചും രോഗികളുടെ ആരോഗ്യത്തിന് ഭീഷണിയായും മിനിമം മെഡിക്കൽ, ആരോഗ്യ ആവശ്യകതകൾ പാലിക്കാത്ത അന്തരീക്ഷത്തിൽ ഒരു പ്രശസ്ത മെഡിക്കൽ കോംപ്ലക്സിൽ പ്രവാസി വനിതാ ഡോക്ടർ ഗർഭച്ഛിദ്രം നടത്തിയതായി മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

“റിയാദ് ഹെൽത്ത്” ലെ ഒരു സംഘം രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിൽ ആയിരുന്നു ഡോക്ടറെ പിടികൂടിയത്.

സ്പെഷ്യൽ സംഘം ആവശ്യക്കാരെന്ന വ്യാജേന ആൾമാറാട്ടം നടത്തി ഗർഭച്ഛിദ്രം നടത്താൻ ഡോക്ടറുമായി ചർച്ച നടത്തുകയും ശേഷം 8,000 റിയാൽ തുകക്ക് ഡോക്ടർ കൃത്യം  സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് സ്പെഷ്യൽ ടീം സുരക്ഷാ അധികാരികളുമായി സഹകരിച്ച് ഡോക്ടറെയും സഹായിയെയും പിടികൂടി അവരെ പ്രോസിക്യൂഷന് റഫർ ചെയ്തു.

ആറ് മാസത്തിൽ കൂടാത്ത തടവ് ശിക്ഷയോ 1 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ട് ശിക്ഷയും ഒരുമിച്ചോ ആണ് ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള ശിക്ഷ.

വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്യുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്