കുവൈത്ത് മരുഭൂമിയിൽ ഇന്ത്യക്കാരനെ വെടി വെച്ച് കൊന്നു
കുവൈത്ത്: ആടു മേയ്ക്കുന്ന ജോലി ചെയ്യാൻ നിർബന്ധിതനാകുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത തമിഴ്നാട് സ്വദേശിയെ കുവൈത്തിൽ തൊഴിലുടമ മരുഭൂമിയിൽ വെടിവച്ചു കൊലപ്പെടുത്തി.
ഗാർഹിക തൊഴിലിനെന്ന പേരിൽ കുവൈത്തിൽ എത്തിച്ച് നാലാം ദിവസമാണ് മുത്തുകുമാരൻ (30) എന്ന തിരുവാരൂർ സ്വദേശി ദാരുണമായി കൊല്ലപ്പെട്ടത്.
നേരത്തെ പറഞ്ഞ ജോലിക്ക് പകരം ആടുമേയ്ക്കൽ ജോലി നൽകി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ മുത്തുകുമാരൻ ശ്രമിച്ചത് തൊഴിലുടമയെ പ്രകോപിതനാക്കുകയായിരുന്നു.
കാലിത്തൊഴുത്തിനകത്ത് വെച്ച് എയർ റൈഫിൾ ഉപയോഗിച്ച് മർദിക്കുകയും ശേഷം വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു റിപ്പോർട്ട്.
സബാഹ് അൽ അഹ്മദിലെ മരുഭൂമിയിലെ ഒരു ഫാമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഹൈദരാബാദ് ആസ്ഥാനമായ ഒരു മാൻപവർ സ്ഥാപനമാണു ഭർത്താവിനെ കുവൈത്തിലേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ പരാതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഇവർക്ക് രണ്ട് മക്കളൂണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa