ജി സി സി പ്രവാസികൾക്കുള്ള വിസ ആനുകൂല്യം ദുരുപയോഗം ചെയ്തു; സൗദി എയർപോർട്ടിൽ നിന്ന് ടൂറിസ്റ്റ് വിസയിലുള്ള ഇന്ത്യക്കാരെ മടക്കി
ജിസിസി പ്രവാസികൾക്ക് സൗദിയിലേക്ക് ഇ- ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന സംവിധാനം ദുരുപയോഗം ചെയ്ത് സൗദിയിലിറങ്ങാൻ ശ്രമിച്ച ഇന്ത്യക്കാരെ ദമാം ഏർപ്പോട്ടിൽ നിന്ന് മടക്കിയയച്ചതായി റിപ്പോർട്ട്.
ഇന്ത്യയിൽ നിന്ന് പറന്ന ഇവരോട് സൗദി എയർപോർട്ടിൽ വെച്ച് ജിസിസി റെസിഡന്റ് ഐഡി ചോദിച്ചപ്പോഴായിരുന്നു ഇവർ ജിസിസി റെസിഡന്റ്സ് അല്ല എന്നും ഇന്ത്യയിൽ നിന്ന് ജിസിസി റെസിഡന്റ്സുകൾ എന്ന പേരിൽ ഇ വിസ തരപ്പെടുത്തി പറന്നതാണെന്നും എമിഗ്രേഷൻ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്.
ഇന്ത്യയിലെ സൗദി എംബസി വഴി സൗദി ടൂറിസ്റ്റ് വിസ ലഭ്യമാകുമെങ്കിലും എംബസി വഴി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത് ലഭിക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറഞ്ഞ ചെലവ് മതി ഇ ടൂറിസ്റ്റ് വിസക്ക് എന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ശ്രമിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്.
ഇതിനു ചില ഏജന്റുമാർ യാത്രക്കാരെ സഹായിക്കുന്നതായും ട്രാവൽ മേഖലയുമായി ബന്ധപ്പെട്ട ചിലർ അറേബ്യൻ മലയാളിയെ അറിയിച്ചു.
ഇത്തരത്തിൽ ജിസിസി റെസിഡന്റ് ഐഡി കാർഡ് ഉള്ളവർക്ക് മാത്രം ലഭ്യമായ ഇ വിസ സംവിധാനത്തിൽ ജിസിസി പ്രവാസികൾ അല്ലാത്തവർ പോകുന്നത് സൗദി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അത് യഥാർഥ ജിസിസി പ്രവാസികൾക്ക് വരെ വിനയാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa