സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷൂറൻസിന് വൈകാതെ അംഗീകാരം
റിയാദ്: ഗാർഹിക തൊഴിൽ കരാറുകൾക്ക് ഇൻഷുറൻസ് നടപ്പിലാകുന്നതിനുള്ള അംഗീകാരം വൈകാതെയുണ്ടാകുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാക്താവ് സ്ഥിരീകരിച്ചു.
തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാൽ ഗാർഹിക തൊഴിൽ കരാറുകൾ ഇൻഷൂർ ചെയ്യുന്നത് വളരെ പ്രധാനമാണെന്ന് അൽഇഖ്ബാരിയയുമായുള്ള അഭിമുഖത്തിൽ വാക്താവ് സഅദ്
അൽ ഹമ്മാദ് വ്യക്തമാക്കി.
മുസാനദ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളിയുടെ മരണം സംഭവിച്ചാൽ പകരം ജോലിക്കാരനെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവുകൾ ഇൻഷുറൻസ് കമ്പനി തൊഴിലുടമക്ക് നൽകും.
കൂടാതെ, വിട്ടുമാറാത്തതും ഗുരുതരവുമായ രോഗങ്ങൾ കാരണം ഒരു തൊഴിലാളിക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഇൻഷൂറൻസ് തൊഴിലുടമയുടെ അവകാശം സംരക്ഷിക്കും.
തൊഴിലാളി ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്താലും തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകും.
ഗാർഹിക തൊഴിലാളിക്ക് ഒരു അപകടത്തിന്റെ ഫലമായി സ്ഥിരമായ വൈകല്യമോ ഭാഗിക വൈകല്യമോ ഉണ്ടായാൽ ഇൻഷൂറൻസ് കംബനിയിൽ നിന്ന് തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കും ഇത് സൗദി തൊഴിൽ വിപണിയുടെ
ആകർഷണീയത വർദ്ധിപ്പിക്കും
മുസാനദ് പ്ലാറ്റ്‌ഫോമിലൂടെ മാത്രം കരാറുകൾ പൂർത്തീകരിക്കാൻ തൊഴിലുടമകൾക്കിടയിൽ അവബോധം വളരേണ്ടതിന്റെ പ്രാധാന്യവും വാക്താവ് ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa