Sunday, September 22, 2024
Saudi ArabiaTop Stories

വീടുകൾക്ക് മുമ്പിൽ പൊതു ജനങ്ങൾക്ക് പാർക്കിംഗ് ചെയ്യുന്നതിന് തടസ്സങ്ങൾ സ്ഥാപിക്കുന്നവർക്ക് 3000 റിയാൽ പിഴ

ജിദ്ദ: റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് മുന്നിലെ പൊതു നിരത്തുകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാനായി തടസ്സങ്ങൾ സ്ഥാപിക്കുന്നവർക്ക് 3000 റിയാൽ പിഴ ചുമത്തുമെന്ന് ജിദ്ദ മേയറൽറ്റി വെളിപ്പെടുത്തി.

പാർക്കിംഗ് തടയുന്നതിനായി കെട്ടിടത്തോട് ചേർന്നുള്ള പൊതു സ്ഥലം അടച്ചിടാൻ വീട്ടുടമകൾക്ക് അവകാശമില്ലെന്ന് മേയറൽറ്റിയുടെ വക്താവ് മുഹമ്മദ് അൽ ബഖാമി പറഞ്ഞു.

തെരുവ് ഉപയോഗിക്കുന്നത് പൊതു അവകാശമാണെന്നും ഉടമസ്ഥാവകാശം അവരുടെ പരിധിക്കുള്ളിലല്ല എന്നതുമാണ് കാരണം.

മുനിസിപ്പൽ ലംഘനങ്ങളുടെയും പിഴകളുടെയും പട്ടികയുടെ ആർട്ടിക്കിൾ 3/39 ഇക്കാര്യത്തിൽ ലംഘിക്കുന്നവർക്കെതിരെ പ്രയോഗിക്കുമെന്ന് അൽ-ബഖാമി പറഞ്ഞു.

 “നിർദ്ദിഷ്‌ട പിഴയൊന്നും നിർദ്ദേശിച്ചിട്ടില്ലാത്ത റോഡുകളുടെയും തെരുവുകളുടെയും നിയന്ത്രണങ്ങൾ ലംഘിച്ചാൽ 3000 റിയാൽ പിഴ ചുമത്തുമെന്ന് ആർട്ടിക്കിളിൽ പറയുന്നു. പിഴ അടയ്‌ക്കുന്നതിനു പുറമേ, സ്ഥാപിച്ചിട്ടുള്ള തടസ്സങ്ങൾ നീക്കി നിയമലംഘനം പരിഹരിക്കേണ്ടതുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“ചിലർ അവരുടെ വീടിന് മുന്നിലുള്ള പാർക്കിംഗ് സ്ഥലം തങ്ങളുടേതാണെന്ന് കരുതുന്നു, എന്നാൽ ഇവ പൊതു യൂട്ടിലിറ്റികളായി കണക്കാക്കപ്പെടുന്നു.

വസ്തു വില്പന കരാറിൽ പാർക്കിംഗ് സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ പാർക്കിംഗ് സ്ഥലം കണ്ടെത്താനാകാത്ത പൊതു ജനങ്ങൾക്ക് സ്ഥലം ഉപയോഗിക്കാം.

അതേ സമയം വസ്തു വില്പനക്കരാറിൽ പാർക്കിംഗ് സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് കെട്ടിട ഉടമയുടെ സ്വത്തായിരിക്കും, പൊതു തെരുവിന്റെ ഭാഗമാകില്ല” എന്നും ബഖ്മി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്