ഹുറൂബ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് റിയാദ് കോടതി ശിക്ഷ വിധിച്ചു; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
റിയാദ്: ഒളിച്ചോടിയതായി (ഹുറൂബ്) റിപ്പോർട്ട് ചെയ്യപ്പെട്ട വിദേശികളിൽ നിന്ന് ഹുറൂബ് നീക്കം ചെയ്യാൻ കൈക്കൂലി വാങ്ങിയ സൗദി ഗവണ്മെന്റ് ഉദ്യോഗസ്ഥന് റിയാദ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.
മൂന്ന് വർഷത്തെ തടവും 50,000 റിയാൽ പിഴയുമാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.
ഹുറൂബ് ഒഴിവാക്കിക്കൊടുക്കാനായി ഒരു വിദേശിയിൽ നിന്ന് ഈ ഉദ്യോഗസ്ഥൻ ഈടാക്കിയിരുന്നത് 25,000 റിയാൽ ആയിരുന്നു.
ഉദ്യോഗസ്ഥന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ് നടന്നത്.
അതേ സമയം ഇത്തരത്തിൽ പണം നൽകി ഹുറൂബ് ഒഴിവാക്കാൻ ശ്രമിക്കുന്ന പ്രവണതകൾക്കെതിരെ സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
അനാവശ്യമായി ഹുറുബ് ആക്കിയതണെങ്കിൽ നിയമപരമായിത്തന്നെ സ്പോൺസർക്കെതിരെ നീങ്ങിയാൽ തൊഴിലാളികൾക്ക് അനുകൂലമായി വിധി ലഭിക്കുമെന്നാണ് സമീപകാലത്തെ നിരവധി അനുഭവങ്ങൾ.
അനാവശ്യമായി ഹുറൂബാക്കപ്പെട്ട വ്യക്തിക്ക്, തന്നെ സ്പോൺസർ കാരണമില്ലാതെ ഹുറൂബാക്കിയതാണെന്ന് തെളിയിക്കാൻ സാധിച്ചാൽ നിയമപരമായി എക്സിറ്റോ മറ്റൊരാളിലേക്ക് സ്പോൺസർഷിപ്പ് മാറ്റമോ അനുവദിക്കപ്പെടും. അത് കൊണ്ട് തന്നെ ഹുറൂബ് എന്ന് കേൾക്കുമ്പോൾ തന്നെ പണം കൊടുത്ത് രക്ഷപ്പെടാൻ നോക്കാതെ ആദ്യം നിയമപരമായി നീങ്ങുകയായിരിക്കും ബുദ്ധി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa