Wednesday, November 27, 2024
Saudi ArabiaTop Stories

വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളെക്കുറിച്ച് ഓർമ്മപ്പെടുത്തി സൗദി മുറൂർ

ജിദ്ദ: വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

റൗണ്ട് അബൗട്ടിനുള്ളിലുള്ള വാഹനങ്ങൾക്ക് മുൻ ഗണന നൽകാതിരുന്നാൽ 900 റിയാൽ ആയിരിക്കും പിഴ.

കുട്ടികളെ ഇറക്കാനോ കയറ്റാനോ സ്കൂൾ ബസുകൾ നിർത്തുന്ന സമയം അവയെ മാറി കടക്കാൻ ശ്രമിക്കുന്നത് 3000 മുതൽ 6000 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമലംഘനമാണ്.

പാർക്കിംഗ് ഏരിയകളിൽ തെറ്റായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്‌താൽ 150 റിയാൽ പിഴ ചുമത്തും.

സൈഡ് വാക്കിലൂടെയോ റോഡ് ഷോൾഡർ ലൈനിലൂടെയോ വാഹനമോടിച്ചാൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്നും മുറൂർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്