Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: പി ഐ  എഫ് ഗവർണ്ണർ

സൗദി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) വലിയ പങ്കുവഹിക്കുന്നുണ്ടെന്ന്  ഗവർണർ യാസിർ അൽ-റുമയ്യാൻ പറഞ്ഞു.

“ഞങ്ങൾ ഇതിനകം 56 കമ്പനികൾ സ്ഥാപിക്കുകയും ഏകദേശം അര ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്, ഇവക്ക് പുറമേ 18 ലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം,” അൽ-റുമയ്യാൻ പറഞ്ഞു. 

വ്യക്തികളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളെ പിന്തുണയ്ക്കുന്നതിൽ കമ്പനികളുടെയും നിക്ഷേപകരുടെയും പങ്കിനെക്കുറിച്ച് റുമയ്യാൻ ചർച്ച ചെയ്തു. 

ആറ് വ്യത്യസ്ത നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പരമാധികാര സമ്പത്ത് ഫണ്ടായി സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ട് ഉയർന്നത് റുമയ്യാൻ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്