Wednesday, November 27, 2024
Saudi ArabiaTop Stories

ഇജാർ: ഡൊക്യുമെന്റേഷൻ ഫീസ് മടക്കി നൽകില്ല; ഫീസ് നിരക്ക് അറിയാം

റിയാദ്: വാടക കരാർ ഡോക്യുമെന്റേഷൻ ഫീസ് റീഫണ്ട് ചെയ്യാനാകില്ലെന്നും ഓരോ പുതിയ കരാറിനും ഡോക്യുമെന്റേഷൻ ഫീസ് നൽകണമെന്നും മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ ഇജാർ നെറ്റ്‌വർക്ക് വ്യക്തമാക്കി.

കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിന് ഒരു അംഗീകൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആവശ്യമാണെന്ന് ഇജാർ നെറ്റ്‌വർക്ക് സൂചിപ്പിച്ചു.

കരാർ പൂർത്തിയാക്കാൻ, അത് വാടകക്കാരനും വാടകക്ക് നൽകുന്നവനും അംഗീകരിക്കണം, ഏതെങ്കിലും ഒരു കക്ഷി വിസമ്മതിച്ചാൽ, അത് അംഗീകരിക്കില്ല.

ഭവന കരാർ രേഖപ്പെടുത്തുന്നതിനുള്ള ഫീസ്, (പുതിയ കരാറോ മുൻ കരാറിന്റെ പുതുക്കലോ ആകട്ടെ), പ്രതിവർഷം 125 റിയാലും വാണിജ്യ കരാർ ഫീസ് ആദ്യ വർഷത്തേക്ക് 200 റിയാലും അധിക ഓരോ വർഷത്തിനും 400 റിയാലും ആണ്. ഇരു കക്ഷികളും തമ്മിൽ യോജിച്ചില്ലെങ്കിൽ  കെട്ടിടമുടമയാണ് ഫീസ് അടയ്ക്കുന്നത്. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്