Monday, November 25, 2024
Saudi ArabiaTop Stories

ഗാർഹിക തൊഴിലാളികളുടെ കഫാല മാറുന്നതിനുള്ള ആറ് നടപടിക്രമങ്ങൾ വ്യക്തമാക്കി ജവാസാത്ത്

ജിദ്ദ: ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറുന്നതിനുള്ള ആറ് നടപടിക്രമങ്ങൾ വ്യക്തമാക്കി സൗദി ജവാസാത്ത്.

സ്പോൺസർഷിപ്പ് മാറ്റത്തിനു കഫീലിന്റെ സന്നദ്ധത, സ്പോൺസർഷിപ്പ് മാറ്റം ഉദ്ദേശിക്കുന്ന തൊഴിലാളിയെ നിശ്ചയിക്കുക,  സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ തൊഴിലാളിക്ക് ലഭിക്കുക എന്നിവ നടപടിക്രമങ്ങളിൽ ഉൾപ്പെട്ട പ്രാഥമിക നീക്കങ്ങൾ ആണ്.

ഇവക്ക് പുറമെ കഫാല മാറ്റത്തിനുള്ള അപേക്ഷ തൊഴിലാളി അംഗീകരിക്കുക, പുതിയ സ്പോൺസർക്ക് അത് സംബന്ധിച്ച് മെസേജ് അയക്കുക, പുതിയ സ്പോൺസർ കഫാല മാറ്റം അംഗീകരിച്ച് ജവാസാത്തിൽ പോയി പഴയ ഇഖാമ നൽകി പുതിയത് സ്വീകരിക്കുക എന്നീ നടപടിക്രമങ്ങൾ കൂടെ പൂർത്തിയാകുന്നതോടെ ഒരു ഗാർഹിക തൊഴിലാളിയുടെ കഫാല മാറ്റം പൂർണ്ണമാകുന്നു.

ജവാസാത്ത് അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൌണ്ട് വഴിയാണ് കഫാല മാറ്റ നടപടിക്രമങ്ങൾ വ്യക്തമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്