വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് മലയാളികളടക്കമുള്ള ഇന്ത്യക്കാർ സൗദിയിൽ കുടുങ്ങി
വിസ ഏജന്റിന്റെ വഞ്ചനയിൽ കുടുങ്ങി മലയാളികളടക്കമുള്ള ഇന്ത്യക്കാർ ജിദ്ദയിൽ പ്രയാസപ്പെടുന്നു.
മുംബൈയിൽ ഉള്ള നസ്മാ ഇന്റർനാഷണൽ എന്ന വിസ ഏജന്റ് മുഖേന ജിദ്ദയിലെത്തിയവരാണ് ജോലിയോ താമസമോ ഇല്ലാതെ പെരുവഴിയിലായിരിക്കുന്നത്.
ജിദ്ദ എയർപോർട്ടിലെ വിവിധ ജോലികളും 1800 റിയാൽ സാലറിയും വാഗ്ദാനം ചെയ്തായിരുന്നു വ്യത്യസ്ത പ്രാദേശിക ട്രാവസുകാർ വഴി ഇവർ ജിദ്ദയിലെത്തിയത്.
ഒരു ലക്ഷത്തോളം രൂപ മുടക്കി സൗദിയിലെത്തിയ ഇവരെ സ്പോൺസറോ കമ്പനി അധികൃതരോ സഹായിക്കുകയോ ജോലി നൽകുകയോ ചെയ്തില്ല. ഒരുപാട് സമ്മർദ്ദം ചെലുത്തിയപ്പോൾ ഭക്ഷണത്തിനായി തുച്ഛമായ തുക മാത്രമാണ് നൽകിയത്.
തുടർന്ന് ന്യു ഏജ് ഇന്ത്യാ ഫോറം പ്രവർത്തകരായിരുന്നു ഇവർക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ച് നൽകിയത്.
ജോലി നൽകുകയോ നാട്ടിലേക്ക് തിരികെയയക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa