ഉംറക്കെത്തിയ കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു
മക്ക: ഉംറ നിർവ്വഹിക്കാനെത്തിയ തോട്ടുമുക്കം സ്വദേശി മക്കയിൽ മരിച്ചു. പുതിയനിടം കൈപകശ്ശേരി അയ്ദുറു (63) ആണ് മരിച്ചത്.
ആസ്ത്മ രോഗിയായിരുന്ന അയ്ദുറു ശ്വാസ തടസ്സത്തെത്തുടർന്നായിരുന്നു മരിച്ചത്. സ്വകാര്യ ഗ്രൂപിൽ ഉംറക്കെത്തിയതായിരുന്നു.
തുടർ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് ഐ സി എഫ് വെൽഫെയർ വിംഗ് അറിയിച്ചു.
ഐ സി എഫ് സെക്രട്ടറി റഷീദ് അസ്ഹരിയുടെ പേരിൽ നടപടികൾ പൂർത്തിയാക്കാനുള്ള രേഖകൾ കുടുംബം നാട്ടിൽ നിന്ന് അയച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa