ജിദ്ദയിൽ റോഡപകടത്തിൽ കൈ വേർപ്പെട്ട ഗർഭിണിയായ യുവതിയെയും ഗർഭസ്ഥ ശിശുവിനെയും രക്ഷിച്ചു
ജിദ്ദ: റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവതിയെയും ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കുന്നതിൽ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മെഡിക്കൽ ടീം വിജയിച്ചു.
അപകടത്തിൽ കൈ വേർപ്പെട്ട നിലയിലായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവതിയെയും ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കുന്നതിനായി ഉടൻ മെഡിക്കൽ ടീം രുപീകരിക്കുകയും ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്യുകയായിരുന്നു.
ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ യുവതിയുടെ അറ്റ് പോയ കൈ പഴയ സ്ഥാനത്ത് ചേർക്കുന്നതിൽ ഓപ്പറേഷൻ ടീം വിജയിച്ചു.
തുടർ പരിശോധനകൾക്ക് ശേഷം ആരോഗ്യ നില തൃപ്തികരമെന്ന് കണ്ടതിനാൽ യുവതിയെ ആശുപത്രി വിടാൻ അനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa