എം ബി എസ് സൗദി പ്രധാനമന്ത്രി
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്ന് ജിദ്ദയിൽ മന്ത്രി സഭ പുന:സംഘടിപ്പിച്ച് കൊണ്ടുള്ള സുപ്രധാന രാജ കല്പനകൾ പുറപ്പെടുവിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സൗദി പ്രധാനമന്ത്രിയായി നിയമിച്ചതാണ് പ്രധാനപ്പെട്ട ഉത്തരവ്.
ഭരണത്തിന്റെ അടിസ്ഥാന നിയമത്തിലെ ആർട്ടിക്കിൾ 56-ലെ വ്യവസ്ഥകൾക്കും മന്ത്രിമാരുടെ കൗൺസിൽ നിയമത്തിൽ അടങ്ങിയിരിക്കുന്ന പ്രസക്തമായ വ്യവസ്ഥകൾക്കും ഇളവ് നൽകിയാണ് കിരീടാവകാശിയുടെ നിയമനം. കിരീടാവകാശി സ്ഥാനത്തുള്ളയാൾ ഡെപ്യൂട്ടി പ്രധാനമന്ത്രി സ്ഥാനമാണ് ഇത് വരെ വഹിച്ചിരുന്നത്.
അതേ സമയം രാജാവ് പങ്കെടുക്കുന്ന മന്ത്രി സഭാ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുന്നത് രാജാവ് തന്നെയായിരിക്കും.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു പിറകെ മറ്റു 34 മന്ത്രിമാരുടെ പേര് വിവരങ്ങളും അവരുടെ ചുമതലയും രാജകീയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa