സൗദിയിൽ ഉറുമ്പ് കടിയേറ്റ പ്രവാസി യുവാവ് മരിച്ചു
റിയാദിൽ തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ യുവാവ് ഉറുമ്പ് കടിയേറ്റതിനെത്തുടർന്ന് മരിച്ചു. മൈലാടുതുറൈ ഹസൻ ഫാറൂഖ്(39) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.
താമസിക്കുന്ന റൂമിൽ വെച്ച് ഉറുമ്പ് കടിയേറ്റതിനെത്തുടർന്ന് ഇദ്ദേഹത്തിന് ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയുമായിരുന്നു.
നാല് മാസം മുംബായിരുന്നു ഇദ്ദേഹം അവധി കഴിഞ്ഞെത്തിയത്. കഴിഞ്ഞ 6 വർഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നു.
ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യയും ഒരു മകനും അടങ്ങിയതാണ് കുടുംബം. മരണാനന്തര നടപടിക്രമങ്ങൾ മലയാളി സാമുഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കറുത്ത ഉറുമ്പിന്റെ കടിയേറ്റാൽ രക്തം കട്ട പിടിച്ച് ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദേഹാസ്വസ്ഥ്യമുണ്ടായാലുടൻ ചികിത്സ തേടണം എന്നാണ് ഡൊക്ടർമാരുടെ നിർദ്ദേശം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa