Saturday, September 21, 2024
Saudi ArabiaTop Stories

ഒക്ടോബർ 1 മുതൽ റിയാദ് രണ്ട് ഫെസ്റ്റിവലുകൾക്ക് സാക്ഷ്യം വഹിക്കും

റിയാദ്: ഒക്ടോബർ 1 ശനിയാഴ്ച മുതൽ തലസ്ഥാന നഗരി ഔട്ട്ലെറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ, ‘സ്നീക്ക് മി’ സ്‌നീക്കർ കൾച്ചർ ഫെസ്റ്റിവൽ എന്നീ രണ്ട് ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കും. 

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്.

ഒക്‌ടോബർ 1 മുതൽ 14 വരെ റിയാദിലെ അൽ-റിഹാബ് പരിസരത്ത് 2 ആഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ നടക്കും. ‘സൗദി അറേബ്യ ആസ്വദിക്കൂ’ എന്ന എന്റർടെയ്ന്മെന്റ് അതോറിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഏറ്റവും വലിയ സൗദി ഷോപ്പിംഗ് ഫെസ്റ്റിവലായിരിക്കും ‘ഔട്ട്‌ലെറ്റ് 2022’ .എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ പുലർച്ചെ 1 വരെ ഫെസ്റ്റിവലിൽ എല്ലാ സന്ദർശകർക്കും സൗജന്യമായി പ്രവേശിക്കാം.

ഫാഷൻ, ഹോം ആക്‌സസറികൾ, ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവയും ലോകത്തെ മികച്ച 1500 ബ്രാൻഡുകളിൽ നിന്ന് സന്ദർശകർക്ക് 70 ശതമാനം വരെ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടിൽ വാങ്ങാം. ഷോപ്പിംഗ്, വിനോദം, അന്തർദേശീയവും പ്രാദേശികവുമായ റെസ്റ്റോറന്റുകൾ, കുട്ടികൾക്കുള്ള സ്ഥലങ്ങൾ എന്നിവയുടെ പൂർണ്ണമായ അനുഭവമായിരിക്കും ഔട്ട്‌ലെറ്റ്.

ഇതിനു പുറമേ സ്‌നീക്കേഴ്‌സ് ഫെസ്റ്റിവലിന്റെ ലോഞ്ചിംഗും അതിന്റെ അന്താരാഷ്ട്ര ഡിസൈനുകളും തുർക്കി അൽ-ഷൈഖ് പ്രഖ്യാപിച്ചു. ‘സ്‌നീക്ക് മി’ ഫെസ്റ്റിവൽ സ്‌നീക്കേഴ്‌സിന്റെ ലോകവും അതിന്റെ ഡിസൈനുകളും അന്തർദ്ദേശീയ ഗ്രാഫിക്‌സും പര്യവേക്ഷണം ചെയ്യുന്നതിനായി സമർപ്പിച്ചിരിക്കുന്നു, ഇത് രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ്.

പ്രമുഖ ബ്രാൻഡുകളുടെ റീട്ടെയ്‌ലിംഗ് സ്‌നീക്കറുകൾ, വസ്ത്രങ്ങൾ, ആക്സസറികൾ, അപൂർവ ജോഡികൾ പ്രദർശിപ്പിക്കുന്ന അത്യാധുനിക മ്യൂസിയം , ലോകോത്തര സ്റ്റണ്ട് ആക്റ്റുകൾ, തത്സമയ പ്രകടനങ്ങൾ,, ലൈവ് ഗ്രാഫിറ്റി, പാനൽ ടോക്കുകൾ, സ്ട്രീറ്റ് ഫുഡ് മാർക്കറ്റ്,  സെൽഫ് കെയർ സോൺ എന്നിവയെല്ലാം ഫെസ്റ്റിൽ ഉണ്ടാകും.

വൈകുന്നേരം 4 മുതൽ രാത്രി 12 വരെയാണ്‌ സ്നീകർ ഫെസ്റ്റിൽ പ്രവേശനം. ടിക്കറ്റുകൾ https://enjoy.sa/ar/events/snake-me/ എന്ന ലിങ്ക് വഴി ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്