Tuesday, April 8, 2025
Saudi ArabiaTop Stories

നുസുക് ആപ് ഡൗൺലോഡ് ചെയ്യാൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ആഹ്വാനം; ലിങ്കുകൾ കാണാം

നുസുക് ആപ് ഡൗൺലോഡ് ചെയ്യാനും റബീഉൽ അവ്വൽ മാസത്തിലെ ഉംറ പെർമിറ്റ്‌ നുസുകിൽ നിന്ന് ഇഷ്യു ചെയ്യാനും സൗദി ഹജ്ജ് ഉംറ മന്ത്രാലയം രാജ്യത്തിനകത്തും പുറത്തുമുള്ള വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഇ അതമർനായിലും മഖാമിലുമെല്ലാം ലഭിക്കുന്ന സേവനങ്ങൾ നുസുക് പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്.

ഉംറ പെർമിറ്റും മദീന റൗളാ സിയാറത്തിനുള്ള പെർമിറ്റുമെല്ലാം ഇനി നുസുക് വഴിയും ലഭ്യമാകും.

വിദേശ തീർത്ഥാടകർക്ക് സ്വന്തം നിലയിൽ ഉംറ വിസ ഇഷ്യു ചെയ്യാനും അപോയിന്റ്മെന്റുകൾക്കും ഹോട്ടൽ, ട്രാൻസ്പോർട്ട് ബുക്കിംഗുകൾക്കുമെല്ലാം നുസുക് വഴി സാധ്യമാകും.

പ്ലേസ്റ്റോറിൽ നിന്ന് https://play.google.com/store/apps/details?id=com.sejel.eatamrna എന്ന ലിങ്ക് വഴിയും ആപ് സ്റ്റോറിൽ നിന്ന് https://apps.apple.com/sa/app/eatmarna/id1532669630 എന്ന ലിങ്ക് വഴിയും നുസുക് ഡൗൺലോഡ് ചെയ്യാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്