Monday, November 11, 2024
Saudi ArabiaTop Stories

സൗദി ടൂറിസ്റ്റ് വിസ; സുപ്രധാന മുന്നറിയിപ്പുമയി ഗാക്ക സർക്കുലർ

ജിസിസി രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുന്ന വിദേശികളുമായി ബന്ധപ്പെട്ട് എയർലൈൻ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഏവിയേഷൻ.

ജിസിസി രാജ്യങ്ങളിൽ നിന്ന് വരുന്ന വിദേശികൾ വിമാനത്തിൽ കയറുന്നതിനു മുമ്പ് അവരുടെ വിസാ ഡീറ്റേയ്ല്സും ജിസിസി റെസിഡന്റ് ഡീറ്റെയ്ല്സും യോജിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് എയർലൈൻ കംബനികൾക്ക് ഗാക്കയുടെ നിർദ്ദേശം.

ജിസിസി റെസിഡൻസ് എന്ന വ്യാജേന ഇന്ത്യയിൽ നിന്നടക്കം പല വിദേശികളും ഇ-ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ജിസിസി റെസിഡൻസ് ആണെന്ന വ്യാജേന ഇ-ടൂറിസ്റ്റ് വിസ സംഘടിപ്പിച്ച് ദമാമിൽ ഇറങ്ങിയവരെ സൗദി എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഏതാനും ദിവസങ്ങൾക്ക് മുംബ് തിരിച്ചയച്ചിരുന്നു.

ഗാക്ക സർക്കുലറിലെ നിർദ്ദേശം ലംഘിക്കുന്നത് സർക്കാർ നിയമത്തിനെതിരാണെന്നും നിയമ ലംഘനത്തിനു ഉത്തരവാദികൾ ആരായാലും ശിക്ഷിക്കപ്പെടുമെന്നും ഗാക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്