Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

റിയാദ്: റിയാദ് ജിദ്ദ റൂട്ടിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു.

കൊടുവള്ളി ഓമശ്ശേരി പുത്തൂർ സ്വദേശി തെക്കേ ചാലിൽ അൻവർ ശഫീഖ് (33) ആണ് മരിച്ചത്.

റിയാദിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന ശഫീഖ് ഓടിച്ചിരുന്ന ഡൈന റുവൈദയിൽ വെച്ച് ഒരു ട്രെയിലറിനു പിറകിലിടിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഭാര്യയും ഒരു മകനും ഉണ്ട്. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്