ഹുറൂബാക്കപ്പെടുന്ന സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
ജിദ്ദ: സ്പോൺസർ ഹുറൂബാക്കുന്ന (ഒളിച്ചോടിയതായി രേഖപ്പെടുത്തൽ) പ്രവാസികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സൗദിയിലേക്ക് പിന്നീട് തൊഴിൽ വിസയിലുള്ള പ്രവേശനം തന്നെ പ്രയാസകരമാകുമെന്ന് അനുഭവസ്ഥരുടെ മുന്നറിയിപ്പ്.
ഹുറൂബാണെന്ന് അറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും നാട് പിടിക്കാനായി ഏജന്റുമാർക്ക് പണം കൊടുത്ത് ഫൈനൽ എക്സിറ്റ് തരപ്പെടുത്തി നാട് പിടിച്ച ചിലരാണ് ഇക്കാര്യം അറേബ്യൻ മലയാളിയെ അറിയിച്ചത്.
ജവാസാത്ത് പ്രിന്റും കൂടെ എയർപോർട്ട് ജവാസാത്ത് പ്രിന്റും എടുത്ത് അതിലെ സ്റ്റാറ്റസ് നോക്കിയപ്പോഴാണ് തങ്ങൾക്ക് സൗദി പ്രവേശനം സാധ്യമാകുമോ എന്ന കര്യത്തിൽ ആശങ്കയുയർന്നിട്ടുള്ളതെന്ന് ഇത്തരത്തിൽ നാട്ടിലെത്തിയ ഒരു സൗദി പ്രവാസി അറേബ്യൻ മലയാളിയോട് പറഞ്ഞു.
ജവാസാത്ത് പ്രിന്റിൽ ഫൈനൽ എക്സിറ്റ് എന്നാണ് സ്റ്റാറ്റസ് എങ്കിൽ എയർപോർട്ട് ജവാസാത്ത് പ്രിന്റിൽ സൗദിയിലേക്ക് പ്രവേശന വിലക്ക് ഉള്ളതായാണ് സ്റ്റാറ്റസ് ഉള്ളത് എന്നാണ് അദ്ദേഹം അറിയിച്ചത്.
ഇനി സൗദിയിലേക്ക് തൊഴിൽ വിസയിൽ പോയാൽ എയർപോർട്ടിൽ നിന്ന് പുറത്ത് വിടുമോ അതോ നാട്ടിലേക്ക് തിരിച്ചയക്കുമോ എന്ന അശങ്കയിലാണിപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു.
ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ താഴെ പരാമർശിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്തേക്കും.
ഹുറുബാണെന്ന് കേൾക്കുംബോഴേക്ക് ആശങ്കപ്പെടാതെ പരിഹാര മാർഗങ്ങൾ തേടുകയാണ് പ്രധാനം. കഫീലുമായി ഒന്ന് കൂടെ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് ഹുറൂബ് പിൻ വലിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ് ഒരു മാർഗം. ഇനി കഫീൽ സമ്മതിച്ചില്ലെങ്കിൽ ഇന്ത്യൻ എംബസി, കോൺസുലേറ്റ് വഴി ലേബർ ഓഫീസിലേക്ക് പോകാൻ തയ്യാറെടുപ്പുകൾ നടത്തുക.
കഫീൽ നമ്മളെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് ലേബർ ഒഫീസിൽ തെളിയിക്കാൻ സാധിച്ചാൽ സാധാരണ രീതിയിലുള്ള എക്സിറ്റോ അല്ലെങ്കിൽ സ്പോൺസർഷിപ്പ് മാറ്റമോ സാധ്യമാകും. നിരവധിയാളുകൾ ഇത്തരത്തിൽ ഹുറൂബാക്കിയ കഫീലിൽ നിന്ന് സ്പോൺസർഷിപ്പ് മാറിയിട്ടുണ്ട്.
ചുരുക്കത്തിൽ നിയമപരമായി നീങ്ങുക എന്നതാണ് ഹുറൂബായാൽ ചെയ്യേണ്ടത് എന്ന് സാരം. ഏജന്റുമാർക്ക് പണം കൊടുത്ത് എക്സിറ്റ് നേടിയാൽ അത് മുകളിൽ പരാമർശിച്ച പോലെ പുലിവാലാകാനാണു സാധ്യത.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa