ജിദ്ദയിൽ അൽ അദ്ല്, അൽ ഫള്ൽ ഡിസ്റ്റ്രിക്കുകളിൽ കൂടി പൊളിക്കൽ ആരംഭിച്ചു
ജിദ്ദ ഗവർണ്ണറേറ്റിലെ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കുന്നതിന്റെ ഭാഗമായി അൽ അദ്ല്, അൽ ഫള്ൽ ഡിസ്റ്റ്രിക്കുകൾ പൊളിക്കുന്നത് ആരംഭിച്ചു.
മുന്നറിയിപ്പ് സമയ പരിധി അവസാനിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്ത ശേഷമാണ് പൊളിക്കൽ ആരംഭിച്ചത്.
ഇതിനു പുറമെ സൂചനയെന്നോണം ഉമ്മു സലം, കിലോ 14 എന്നി വിടങ്ങളിലെ വീടുകളിലേക്കുള്ള സേവനങ്ങൾ വിച്ഛേദിക്കൽ ആരംഭിച്ചിട്ടുമുണ്ട്.
ആകെ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്ന 32 ചേരികളിൽ 31 എണ്ണവും പൂർണ്ണമായും പൊളിച്ച് മാറ്റുകയോ പൊളിച്ച് മാറ്റൽ നടക്കുകയോ ചെയ്യുന്നുണ്ട്. ബാക്കിയുള്ള ഒരു ചേരി കൂടെ ഈ മാസം പൊളിച്ച് മാറ്റും.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ചേരി നിവാസികളോട് വികസനക്കമ്മിറ്റി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa