കെ പി മുഹമ്മദ് കുട്ടി മൗലവി ജിദ്ദയിൽ മരിച്ചു
ജിദ്ദ: പൊതു പ്രവർത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുൻ നിര പ്രവർത്തകനുമായ കെ പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ പി എം കുട്ടി പുളിയക്കോട് (66) ജിദ്ദയിൽ മരിച്ചു.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ 42 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ പി 1979 ലായിരുന്നു ജിദ്ദയിലെത്തിയത്.
നാട്ടിൽ നിന്ന് ജോലിയന്വേഷിച്ച് ജിദ്ദയിലെത്തുന്നവർക്ക് തന്റെ റൂമിൽ താമസ സൗകര്യമൊരുക്കി ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു കെ പി.
ജിദ്ദയിൽ സുന്നി മർകസ്, എസ് വൈ എസ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും കിഴിശേരി ഇസ്സത്ത് സ്ഥാപനത്തിന്റെ നിർമ്മാണത്തിലും നടത്തിപ്പിലും മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിരുന്നു.
മയ്യിത്ത് ജിദ്ദയിലോ മക്കയിലോ ഖബറടക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഐ സി എഫിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ നടന്ന് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa