Saturday, November 23, 2024
Saudi ArabiaTop Stories

സൗദി ബാലികയെ കുത്തിക്കൊലപ്പെടുത്തിയ വിദേശ വനിതയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി ബാലിക നവാൽ ഖർനിയെ കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതയുടെ വധശിക്ഷ ഇന്ന് (ഞായർ) റിയാദിൽ നടപ്പിലാക്കി.

ഫാത്വിമ മുഹമ്മദ്‌ അസ്ഫ എന്ന എത്യോപ്യൻ വേലക്കാരി നവാൽ ഖർനിയെ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു നിരവധി തവണ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.

നാലു വർഷം മുംബ് 11 വയസ്സുകാരിയായ തന്റെ മകളെ വേലക്കാരി കൊന്നുവെന്ന കാര്യം ഇപ്പോഴും ഒരു പേടിസ്വപ്നമായി തന്നെ വേട്ടയാടുന്നതായി നവാലിന്റെ ഉമ്മ നൗഫ് സഅദ് ശഹ്രാനി പറയുന്നു.

വേലക്കാരിക്ക് തന്റെ മകളോട് പ്രത്യേക വാത്സല്യമായിരുന്നു. നാട്ടിൽ പോകാനിരുന്ന വേലക്കാരി പോകാനുള്ള ഡേറ്റിനു തലേ ദിവസം എത്യോപ്യയിലെ അവസ്ഥ മോശമായതിനാൽ നാട്ടിൽ പോകുന്നത് മാറ്റി വെക്കുകയായിരുന്നു.

കുറ്റകൃത്യത്തിന്റെ തലേദിവസം, താൻ വേലക്കാരിയോടൊപ്പം പോയി എന്റെ സ്വന്തം അക്കൗണ്ടിൽ നിന്ന് അവൾക്കുള്ള സാധനങ്ങൾ വാങ്ങി, അവളുടെ ശമ്പളത്തിൽ നിന്ന് ഞാൻ അത് ഈടാക്കിയില്ല, അവളുടെ പെരുമാറ്റത്തിൽ വിചിത്രമായതൊന്നും ഞാൻ ശ്രദ്ധിക്കുകയും ചെയ്തില്ല. നൗഫ് പറഞ്ഞു.

താൻ ജോലിക്ക് പോയ സമയം മകന്റെ ഫോൺ കാൾ വന്നപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. അവനെയും മകളെയും വേലക്കാരി കുത്തിയതായാണ് അവൻ വിളിച്ച് പറഞ്ഞത്. ഉടൻ ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ താൻ രക്തത്തിൽ കുളിച്ച മകളെയായിരുന്നു കണ്ടതെന്നും നൗഫ് പറയുന്നു.

സംഭവത്തെത്തുടർന്ന് വേലക്കാരിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് വ്യക്തമാകുകയും വധശിക്ഷാ വിധി ഉന്നത കോടതികൾ ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന്, പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഞായറാഴ്ച രാവിലെ 9 നു റിയാദിൽ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്