Sunday, November 24, 2024
Saudi ArabiaTop Stories

മക്കയിൽ മലയാളി വിദ്യാർഥി മരിച്ചു

മക്ക: ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശിയായ വിദ്യാർഥി മക്കയിൽ മരിച്ചു. തളങ്കര അബ്ദുൽ മജീദിന്റെ മകൻ ഹസ്സാം ആണ് മരിച്ചത്.

നാഡീ ട്യൂമർ ബാധിച്ചതിനെത്തുടർന്നുള്ള ചികിത്സയിലായിരുന്നു. പുലർച്ചെ അസുഖം മൂർച്ചിച്ചതിനാൽ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നേരത്തെ സൗദിയിലുണ്ടായിരുന്ന ഹസ്സാം ഇപ്പോൾ ഫാമിലി വിസിറ്റിൽ സൗദിയിലെത്തിയതാണ് . തളങ്കരയിൽ 9 ആം ക്ലാസിൽ ആയിരുന്നു പഠിച്ചിരുന്നത്.  മൂന്ന് സഹോദരങ്ങളുണ്ട്.

നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് മക്കയിൽ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്