ഉംറ കമ്പനികൾക്ക് നിർദ്ദേശവുമായി ഹജ്ജ് ഉംറ മന്ത്രാലയം
മക്ക: തീർഥാടന മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തീർഥാടകരുടെ യാത്ര സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെ തീർഥാടകർക്ക് എല്ലാ സേവന പാക്കേജുകളും പൂർണ്ണമായി നൽകുന്നതിന് ഉംറ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയുടെ ആവശ്യകത ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
എല്ലാ ഉംറ കമ്പനികളും സ്ഥാപനങ്ങളും തീർഥാടകർക്കായി ഉംറ-സിയാറത്ത് പെർമിറ്റുകൾ ഇഷ്യു ചെയ്ത് നൽകാനും പെർമിറ്റിൽ അംഗീകരിച്ച സമയമനുസരിച്ച് ഹറമിലേക്കും റൗളയിലേക്കും അയയ്‌ക്കാനും പൂർണ്ണമായും ബാധ്യസ്ഥരാണ്.
സേവനങ്ങളുടെ നിലവാരം, തുടർച്ചയായ ഫീൽഡ് ഇൻസ്പെക്ഷൻ ടൂറുകൾ, ഓട്ടോമേറ്റഡ് മോണിറ്ററിംഗ് എന്നിവയിലൂടെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിബദ്ധത തങ്ങൾ പിന്തുടരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അതേ സമയം എല്ലാ ആഭ്യന്തര അന്താരാഷ്ട്ര തീർഥാടകരും നുസുക് ആപ് ഡൗൺലോഡ് ചെയ്യണമെന്ന് മന്ത്രാലയം നേരത്തെ ആഹ്വാനം ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa