Sunday, November 24, 2024
Top StoriesU A E

തൊഴിലന്വേഷകർക്ക് മാത്രമായുള്ള യു എ ഇ ജോബ് എക്സ്പ്ലൊറേഷൻ വിസ പ്രാബല്യത്തിൽ

യുഎഇയുടെ അഡ്വാൻസ്ഡ് വിസ സംവിധാനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച എൻട്രി പെർമിറ്റുകളിൽ പുതിയ ‘ജോബ് എക്സ്പ്ലോറേഷൻ വിസ’ യും ഉൾപ്പെടുന്നു.

രാജ്യത്ത് ലഭ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുകയാണ് പുതിയ സിംഗിൾ എൻട്രി പെർമിറ്റ് ലക്ഷ്യമിടുന്നത്.ഈ വിസക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല.

വിസക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഒരു ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമോ ഉണ്ടായിരിക്കണം എന്നതാണ്.

യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ കീഴിൽ ഫസ്റ്റ്, സെകന്റ്, തേർഡ് സ്കിൽ ലെവലിൽ തരംതിരിച്ചവർക്കാണ് വിസ അനുവദിക്കുന്നതെന്ന് യുഎഇ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും അപേക്ഷിക്കാം.

സിംഗിൾ എൻട്രി പെർമിറ്റ് നൽകുന്നത് 60, 90, 120 ദിവസ കാലയളവുകളിലേക്കാണ്.

ഒരാൾ തിരഞ്ഞെടുക്കുന്ന വിസാ കാലവധിയനുസരിച്ച്  തൊഴിലന്വേഷണ  വിസ ലഭിക്കുന്നതിനുള്ള ചെലവ് വ്യത്യസ്തമായിരിക്കും. ഫീസിൽ 1,025 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും ഇൻഷുറൻസും ഉൾപ്പെടുന്നു.

60 ദിവസത്തെ വിസയ്ക്ക് ആകെ 1,495 ദിർഹം; 90-ദിവസത്തെ വിസക്ക് 1655 ദിർഹം ,  120 ദിവസത്തെ വിസക്ക് 1,815 ദിർഹം എന്നിങ്ങനെയാണ് ചെലവ്.

പുതിയ എൻട്രി പെർമിറ്റിനായി വ്യക്തികൾക്ക് ഐസിപി വെബ്‌സൈറ്റിലോ കസ്റ്റമർ കെയർ സെന്ററുകളിലോ അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലോ അപേക്ഷിക്കാം.

അപേക്ഷകർക്ക് അവരുടെ പാസ്‌പോർട്ട് കോപ്പി, കളർ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ ആവശ്യമാണ്. അധിക രേഖകളും ആവശ്യമായി വന്നേക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്