Sunday, November 24, 2024
Saudi ArabiaTop Stories

ആഗോള പ്രതിസന്ധികൾക്കിടയിലും സൗദി സമ്പദ് വ്യവസ്ഥ ശോഭനമെന്ന് ഐ എം എഫ് മേധാവി

റിയാദ്: ആഗോള പ്രതിസന്ധികൾക്കിടയിലും സൗദി സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം ശോഭനമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ.

ആഗോള സമ്പദ്‌വ്യവസ്ഥ ഇരുണ്ടതായി മാറിയെന്നും “നമ്മൾ ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും” ക്രിസ്റ്റലീന പറഞ്ഞു.

സൗദി അറേബ്യയുമായുള്ള സാമ്പത്തിക സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാനുള്ള താൽപര്യം ഐ എം എഫ് മേധാവി ഊന്നിപ്പറഞ്ഞു. 

ഈ വർഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 7.6 ശതമാനം വളർച്ച രേഖപ്പെടുത്തി, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി സൗദി മാറുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു. ജിസിസി രാജ്യങ്ങൾ ഈ വർഷം 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നും ഗൾഫ് മേഖലയിലെ സാമ്പത്തിക വളർച്ചയുടെ കുതിപ്പ് തുടരുമെന്നും ജോർജീവ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

റിയാദിൽ നടന്ന നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ കമ്മിറ്റിയുടെ മീറ്റിംഗിലായിരുന്നു ഐ എം എഫ് മേധാവി മേൽ പ്രസ്താവനകൾ നടത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്