കെ പി എം കുട്ടിയെക്കുറിച്ചുള്ള ഓർമ്മകളിൽ മുൻ സൗദി പ്രവാസികൾ
ജിദ്ദ: കഴിഞ്ഞ ദിവസം അന്തരിച്ച പൊതു പ്രവർത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുൻ നിര പ്രവർത്തകനുമായ കെ പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ പി എം കുട്ടി പുളിയക്കോടിനെ (66) കുറിച്ചുള്ള ഓർമ്മകളിൽ മുൻ സൗദി പ്രവാസികൾ.
ഒരു കാലത്ത് കെ പിയുടെ ജിദ്ദയിലെ താമസ സ്ഥലം നിരവധിയാളുകൾക്ക് അഭയമായിരുന്നത് പലരും ഓർത്തെടുക്കുന്നു.
നാട്ടിലെ പല മത സ്ഥാപനങ്ങളുടെയും വളർച്ചക്ക് പിറകിലെ കെപിയുടെ അദ്ധ്വാനങ്ങളെയും പലരും സ്മരിക്കുന്നു.
ഫ്രീ വിസകളിൽ എത്തുന്നവർക്ക് താമസ സൗകര്യം ചെയ്ത് കൊടുത്ത് അവരുടെ കഫീലുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്ന കെ പിയെയും പലരും ഇന്നും മറന്നിട്ടില്ല.
നാട്ടിൽ നിന്നെത്തിയയുടൻ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കെപി ഇന്നലെ പുലർച്ചെയായിരുന്നു മരിച്ചത്.
1979 ൽ തുടങ്ങി 42 വർഷം നീണ്ട പ്രവാസ ജീവിതം നയിച്ച കെ പി എം കുട്ടിക്ക് അന്ത്യവിശ്രമ സ്ഥലം ഒരുങ്ങിയത് മക്കയിലെ ജന്നത്തുൽ മൂഅല്ലയിലായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa