Sunday, September 22, 2024
Saudi ArabiaTop Stories

സ്ത്രീകൾക്ക് റൗളാ ശരീഫ് സന്ദർശനത്തിനുള്ള സമയക്രമം വ്യക്തമാക്കി മസ്ജിദുന്നബവികാര്യ വകുപ്പ്

മദീന: റൗളാ ശരീഫ് സന്ദർശിക്കാൻ സ്ത്രീകൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയക്രമം വ്യക്തമാക്കി മസ്ജിദുന്നബവികാര്യ വകുപ്പ്.

സ്ത്രീകൾക്ക് രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റുകളിലായാണ് റൗളാ സന്ദർശനത്തിനു സമയം ക്രമീകരിച്ചിട്ടുളളത്.

സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മുതൽ 11 മണി വരെയും വൈകുന്നേരം 9.30 മുതൽ രാത്രി 12 മണി വരെയും ആണ് റൗളാ പ്രവേശനത്തിനു അനുമതി.

അതേ സമയം വെള്ളിയാഴ്ച രാവിലെ 6 മുതൽ 9 വരെയും വൈകുന്നേരം 9.30 മുതൽ രാത്രി 12 മണി വരെയും ആണ് റൗളാ സന്ദർശനത്തിനു സ്ത്രീകൾക്ക് അനുമതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്