ഇന്ത്യൻ അസോസിയേഷൻ ഹാൾ നൽകിയില്ല; ഗാന്ധിസ്മൃതി ആഘോഷിച്ചത് പാകിസ്ഥാൻ അസോസിയേഷനിൽ
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ അംഗീകൃത സംഘടനയായ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന് ഗാന്ധി സ്മൃതി 2022 നടത്തുവാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാൾ വിട്ടു നൽകിയില്ല. തുടർന്ന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പാകിസ്ഥാൻ സോഷ്യൽ സെന്ററിന്റെ അങ്കണത്തിൽ ഗാന്ധിസ്മൃതി 2022 വെച്ചു നടത്തി.
മാസങ്ങൾക്ക് മുമ്പ് തന്നെ ഗാന്ധി സ്മൃതി 2022 നടത്തുന്നതിന് വേണ്ടി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഹാൾ നൽകണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഷാർജ ഇന്ത്യൻ അസോസിയേഷൻ മുമ്പാകെ കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്ത് മാനേജ്മെന്റ് കമ്മിറ്റിക്ക് മുമ്പാകെവെച്ചില്ലെന്നും ആക്ഷേപമുണ്ട്. രക്തദാനം ഉൾപ്പെടെ വിവിധ പരിപാടികളാണ് എല്ലാ വർഷവും എംജിസിഎഫ് നടത്തിവരുന്നത് എന്നാൽ കഴിഞ്ഞ രണ്ടുതവണയായി എംജിസിഎഫിന് പരിപാടികൾ നടത്തുവാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഇന്ത്യക്കാരുടെ അസോസിയേഷനായ ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗീകൃത ഇന്ത്യൻ സംഘടനകളോട് പോലും മുഖം തിരിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഷാർജ പാക്കിസ്ഥാൻ സോഷ്യൽ സെന്റർ അംഗണത്തിൽ വ്യത്യസ്ത വിഭാഗങ്ങളായിട്ടാണ് പരിപാടികളോടെ ഗാന്ധി സ്മൃതി 2022 അരങ്ങേറിയത്.
മഹാത്മാ ഗാന്ധി അന്ത്യ വിശ്രമം കൊള്ളുന്ന ദില്ലിയിലെ രാജ് ഘട്ട്
മാതൃകയിലുള്ള സ്മൃതി മണ്ഡപം ഒരുക്കി ഷാർജ മഹാത്മാ ഗാന്ധി ഫോറം ശ്രദ്ധേയമായി. ആകൃതി ,രൂപകൽപന, വലുപ്പം എന്നിവ രാജ് ഘട്ടിനു സമാനമായി തന്നെയാണ് സ്മൃതി മണ്ഡപം നിർമ്മിച്ചത്. ദിവസം മുഴുവൻ നീണ്ടു നിന്ന ‘ഗാന്ധി സ്മൃതി-2022 ‘എന്ന പേരിലുള്ള ഗാന്ധി ജയന്തി ആഘോഷം നടന്നതും രാജ് ഘട്ട് ഒരുക്കിയതും ഷാർജ പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ ആണ് എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്.
രാവിലെ 9 മണിയ്ക്ക് പ്രത്യേകം തയ്യാറാക്കിയ രാജ്ഘട്ട് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോട് കൂടി നടന്ന സർവ്വ മത പ്രാർത്ഥനയ്ക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസി. ഡോ. ഇ.പി. ജോൺസൺ നേതൃത്വം നൽകി പ്രസിഡന്റ് പ്രദീപ് നെമ്മാറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ പി.ആർ. പ്രകാശ് ആ മുഖ്യപ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് തിരുവനന്തപുരം ജില്ല സെക്രട്ടറി സിന്ധു ഷാ , ഡോ. ലത അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള അപൂർവ്വ ഫോട്ടോകളുടെ പ്രദർശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ശ്രീനാഥൻ ടി.കെ. ഉത്ഘാടനം ചെയ്തു. ശ്രീലത പ്രദീപ് സ്വാഗതവും ഗഫൂർ പാലക്കാട് നന്ദിയും പറഞ്ഞു.ഗാന്ധിസം മാനവികതയുടെ മൃതസഞ്ജീവനി എന്ന പേരിൽ നടന്ന സെമിനാർ ഇൻ കാസ് യു.ഏ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.എം. ജാബിർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഉമ്മൽ ഖുവൈൻ പ്രസിഡന്റ് സജ്ജാദ് നാട്ടിക, അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം മനാഫ് മാട്ടൂൽ, ഇൻ കാസ് യു.ഏ.ഇ. സെക്രട്ടറി ച ന്ദ്ര പ്രകാശ് ഇടമന എൻ.ടി.വി. ന്യൂസ് ഹെഡ് സുരേഷ് വെള്ളിമറ്റം, മാതൃഭൂമി കറസ്പോണ്ടന്റ് ഇ.ടി., പ്രകാശ്, അഡ്വ. സന്തോഷ് നായർ , ഐ.എം.സി.സി. ജന സെക്രട്ടറി മനാഫ് കുന്നിൽ എന്നിവർ സംസാരിച്ചു. പി ആർ പ്രകാശ് സ്വാഗതവും ഫാസിൽ മങ്ങാട് നന്ദിയും പറഞ്ഞു.ആദരവും അനുമോദനവും ചടങ്ങിൽ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള വ്യക്തിത്വങ്ങൾക്ക് മഹാത്മാ കർമ്മശ്രേഷ്ഠ അവാർഡുകളും. സാമൂഹിക .പ്രവർത്തകർക്ക് കുള്ള അവാർഡുകളും , ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും വ്യത്യസ്ത വിഷയങ്ങളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. .നസീർ ടി.വി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രഭാകരൻ പന്ത്രോളി സ്വാഗതവും ട്രഷറർ ഹംസ പെരിഞ്ചേരി നന്ദിയും പറഞ്ഞു.രക്തദാനവും മെഡിക്കൽ ക്യാമ്പും എൻ.ടി.വി. ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉത്ഘാടനം ചെയ്തു.
എം ജി സി എഫ് കുടുംബാംഗങ്ങളുടെ കലാപ്രകടനങ്ങളും അശ്വമേദം എന്ന പേരിൽ ദൃശ്യാവിസ്ക്കാരവും അരങ്ങേറി. ഓണ സദ്യയുൾപ്പെടെയുള്ള പരിപാടികൾ ജന സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa