Saturday, April 19, 2025
Riyadh

 സവ്വാക് (ഹൗസ് ഡ്രൈവർ )വെബ് സീരീസ് ആദ്യഭാഗം റിലീസ് ചെയ്തു.

റി​യാ​ദ്: Dclapps Media യുടെ ബാനറിൽ സൗദി  അ​റേ​ബ്യ​യി​ൽ ചി​ത്രീ​ക​രി​ച്ച സവ്വാക് വെബ് സീരീസ് മലസ് പെപ്പർ ട്രീ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ചു Dclapps Media യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു .

ജീവിതത്തിന്റെ മരുപ്പച്ച തേടിയുള്ള യാത്രയിലാണ് ഓരോ പ്രവാസിയും, സ്വയം വെന്തുരുകുന്ന  തീക്കനലായി ഹൗസ്  ഡ്രൈവറുടെ വേഷത്തിൽ അനിൽ പിരപ്പൻകോടും, സഹ താരങ്ങളായി ശ്രീരാജ്, ജബ്ബാർ പൂവാർ, ബാബുജി നവോദയ, അൻവർ കൊടുവള്ളി, നെജാദ് , സുബി സജിൻ സുമി അനിൽ, ഷൈജു ഷെൽസ്, സാജിദ് റിയാദ് ടാകീസ്,അഷറഫ്, മഹേഷ്‌ ജായ്, ബാല താരം അമയ ഗോപൻ  എന്നിവർ വേഷമിട്ടു, വരും എപിസോഡുകളിൽ കൂടുതൽ താരങ്ങൾ ഉണ്ടാകുമെന്ന് ഡയറക്ടർ ഗോപൻ എസ് കൊല്ലം അറിയിച്ചു.

5 ഭാഗങ്ങൾ ആയിട്ടാണ് വെബ് സീരീസ് ഒരുക്കു ന്നത്, റിലീസ് വേളയിൽ അഷറഫ് കൊടിഞ്ഞി, ഫ്രാൻസിസ് ക്ലമന്റ് , ലിന്റാ ഫ്രാൻസിസ്,ജയൻ കൊടുങ്ങലൂർ , ഷാജിത് നാരായൺ, ഷഹദാണ് , നിഹമത് , സുധീർ കുമ്മിൾ, റിയാദിലെ നിരവധി  പ്രമുഖരും പങ്കെടുത്തുന്നു, കലാകാരന്മാർക് ആശംസകൾ നേർന്നു.

റിയാദിൽ നിന്നുള്ള പുതുമുഖങ്ങളെ അഭിനയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രൊഡ്യൂസർ ആതിരാ ഗോപൻ പറഞ്ഞു. റിലീസ് വേളയിൽ റിയാദിലെ പ്രശസ്ത ഗായകരായ അൻസർ ഷാ കൊല്ലം, അൻവർ കൊടുവള്ളി തുടങ്ങിയ ഗായകരുടെ സംഗീത വിരുന്നും ശ്രെദ്ദേയമായി. ക്യാമറ നൗഷാദ് കെ ടി, ആര്ട്ട് ഷൈജു ഷെൽസ്, കൺട്രോളർ കുമ്മിൾ സുധീർ, സൗണ്ട് ഡിസൈൻ: സുനിൽ ഓംകാർ, ബിജിഎം: ഷഫീക് റഹ്മാൻ, എഡിറ്റിംഗ് & സംവിധാനം ഗോപൻ എസ് കൊല്ലം, നിർമാണം: ആതിര ഗോപൻ, പി ആർ ഓ: ജോജി കൊല്ലം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa