Monday, September 23, 2024
Saudi ArabiaTop Stories

എല്ലാ സ്ഥാപനങ്ങളും തൊഴിൽ ചട്ടങ്ങൾ പുറപ്പെടുവിക്കണമെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം

എല്ലാ സ്ഥാപനങ്ങളും “ഖിവ” പ്ലാറ്റ്‌ഫോമിലൂടെ തൊഴിൽ ചട്ടങ്ങൾ നിർബന്ധമായും പുറപ്പെടുവിക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഓർമ്മപ്പെടുത്തി.

സ്ഥാപനങ്ങളുടെ തൊഴിൽ അന്തരീക്ഷം നിയന്ത്രിക്കാനും തൊഴിലാളിയും സ്ഥാപനവും തമ്മിൽ ഉണ്ടാകാനിടയുള്ള തൊഴിൽ തർക്കങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും.

പുറമേ ഓരോരുത്തരെയും അവരവരുടെ അവകാശങ്ങൾ, കടമകൾ, എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്നതാണ് ചട്ടങ്ങൾ അംഗീകരിക്കുന്നതിനുള്ള സേവനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

അതേ സമയം സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം 50 ൽ കുറവാണെങ്കിൽ ഖിവ വഴി പെട്ടെന്ന് അപേക്ഷകൾ അപ്രുവൽ ഇല്ലാതെ ഇഷ്യു ചെയ്യാനും അംഗീകരിക്കാനും സാധിക്കുന്ന തരത്തിലും 50-ഓ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് അധിക നിബന്ധനകളും  വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള നടപടിക്രമങ്ങളും ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്