വീണ്ടും സൗദി വത്ക്കരണം; പുതിയ തൊഴിൽ മേഖല പ്രഖ്യാപിച്ച് മന്ത്രി
ജിദ്ദ: സൗദി യുവതീ യുവാക്കൾക്ക് തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ മേഖലയിൽ സൗദിവത്ക്കരണം പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ് ഹി.
കൺസൾട്ടിംഗ് മേഖലയും അനുബന്ധ പ്രൊഫഷനുകളും സൗദിവൽക്കരിക്കാനുള്ള ഉത്തരവാണ് ഏറ്റവും പുതുതായി മന്ത്രി പുറപ്പെടുവിച്ചിട്ടുള്ളത്.
ധനമന്ത്രാലയം, ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്‌പെൻഡിംഗ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെ കൺസൾട്ടിംഗ് മേഖലയും അനുബന്ധ പ്രൊഫഷനുകളും സൗദിവൽക്കരിക്കാനാണ് തീരുമാനം.
സൗദിവത്ക്കരണ തീരുമാനങ്ങൾക്ക് പിറകെ വലിയ തോതിൽ തന്നെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിദ്ധ്യം പ്രകടമായിട്ടുണ്ട്.
അതേ സമയം ഈ വർഷാവസാനം മുതൽ വിവിധ ഘട്ടങ്ങളിലായി സൗദി വത്ക്കരണം വ്യാപിപ്പിക്കാൻ ആറ് ഉത്തരവുകൾ മന്ത്രി നേരത്തെ പുറപ്പെടുവിച്ചിരുന്നു. അവ താഴെ.കൊടുത്ത ലിങ്കിൽ കാണാം. https://arabianmalayali.com/2022/10/05/42143/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa