Saturday, September 21, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം തട്ടാൻ ഒത്ത് കളി നാടകം കളിച്ച വിദേശികൾ അറസ്റ്റിൽ

ജിദ്ദ: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം അടിച്ച് മാറ്റാനായി പണം തട്ടൽ നാടകം ആസൂത്രണം ചെയ്ത വിദേശികൾ ജിദ്ദയിൽ അറസ്റ്റിലായി.

ഒരു എറിട്രിയൻ പൗരനായിരുന്നു താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം തട്ടാൻ നാല് യമനികളുമായി പദ്ധതി ആസൂത്രണം ചെയ്തത്.

തന്റെ കണ്ണിൽ നാല് പേർ ചേർന്ന് ഒരു പദാർഥം തളിക്കുകയും കയ്യിലുണ്ടായിരുന്ന 78,000 റിയാൽ തട്ടിയെടുത്തുമെന്നായിരുന്നു എറിട്രിയൻ പൗരൻ പരാതി നൽകിയത്.

എന്നാൽ ഇത്തരത്തിൽ ഒരു നാടകം യമനികളുടെ സഹായത്തോടെ എറിട്രിയക്കാരൻ ആസൂത്രണം ചെയ്തതായിരുന്നു എന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

യമനികൾക്ക് തന്റെ കൂടെ നിൽക്കുന്നതിനു എറിട്രിയക്കാരൻ പണം ഓഫർ ചെയ്യുകയും ചെയ്തിരുന്നു.

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായും ജിദ്ദ പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്