സൗദിയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി
റിയാദ്: റിയാദ് പ്രവിശ്യയിലെ മുസാഹമിയയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി.
അമീറ എന്ന 12 വയസ്സുകാരിയെ കണ്ടെത്തിയതായി റിയാദ് പോലീസാണ് അറിയിച്ചത്.
വീട്ടിൽ നിന്ന് വേസ്റ്റ് പുറത്ത് കളയാനായി ഇറങ്ങിയ അമീറയെ കഴിഞ്ഞ ബുധനാഴ്ച്ച മുതലാണ് കാണാതായത്.
കുട്ടിയെ കാണാതായതിനെത്തുടർന്ന് ചിത്രം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച് കുട്ടിയെ കണ്ടെത്താൻ സഹായിക്കാൻ കുടുംബം അപേക്ഷിച്ചിരുന്നു.
കുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q