Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ നേരിയ ഭൂകമ്പം

സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ നേരിയ ഭൂകമ്പം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

റിക്ടർ സ്കെയിലിൽ 3.38 തീവ്രതയാണ് ഭൂകമ്പം രേഖപ്പെടുത്തിയിട്ടുള്ളത്. തബൂക്കിൽ നിന്ന് 48 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് 19.37 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂചലനം അനുഭവപ്പെട്ടത്.

അഖബ ഉൾക്കടലിൽ നിന്നും വടക്കൻ ചെങ്കടലിൽ നിന്നുമുള്ള ടെക്‌റ്റോണിക് സമ്മർദ്ദങ്ങളാണ് തബൂക്കിലെ ഭൂകമ്പത്തിന് കാരണമായത്.

ഇന്നലെ (ഞായർ) രാത്രി 10:46 നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ പറഞ്ഞു.

ഭൂകമ്പ തീവ്രത റിക്ടർ സ്കെയിലിൽ ദുർബലമായി കണക്കാക്കപ്പെടുന്നുവെന്നും അത് അപകടകരമല്ലെന്നും വക്താവ് പൗരന്മാർക്കും വിദേശികൾക്കും ഉറപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്