സൗദിയിൽ തേനീച്ചകളുടെ പുരാതന സാമ്രാജ്യം; വീഡിയോ വൈറലാകുന്നു
സൗദിയിലെ തായിഫിലെ മെയ്‌സാനിലെ പുരാതന ഭീമൻ തേനീച്ച സാമ്രാജ്യത്തിൽ നിന്നുള്ള അത്ഭുതകരമായ ദൃശ്യങ്ങൾ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
കാലങ്ങൾക്ക് മുമ്പ് ലോകത്തെ ഏറ്റവും വലിയ തേനീച്ച വളർത്തു കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇതെന്നാണ് അനുമാനം.
ഏറ്റവും വലിയ തേനീച്ചകളെ ഉൾപ്പെടുത്തുന്നതിനായി കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഭീമൻ തേനീച്ച സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ സ്വഭാവം വീഡിയോഗ്രാഫർ വിശദീകരിക്കുന്നുണ്ട്.
വലിയ അളവിൽ അസംസ്കൃത തേൻ ഉത്പാദിപ്പിക്കുന്നതിന് പഴയ കാലത്ത് പ്രയോഗിച്ചിരുന്ന തന്ത്രങ്ങളും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
തേനീച്ച സാമ്രാജ്യം എന്നതിലുപരി പ്രദേശത്തിന്റെ അവസരം മുതലെടുത്ത് ഇത്തരത്തിൽ വലിയൊരു നിർമ്മിതി നടത്തിയ അന്നത്തെ മനുഷ്യരുടെ യുക്തിയെയും വൈദഗ്ദ്യത്തെയുമാണ് ആളുകൾ പ്രശംസിക്കുന്നത്.
അതേ സമയം ഈ തേനീച്ച സാമ്രാജ്യത്തിനു എത്ര വർഷം പഴക്കമുണ്ടെന്ന് ഇത് വരെ അറിയാൻ സാധിച്ചിട്ടില്ല.
ത്വാഇഫിലെ മെയ്സാനിലെ പുരാതന തേനീച്ച സാമ്രാജ്യത്തിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa