റിയാദ് സീസണ് ഇടിവെട്ട് തുടക്കം; ആദ്യ ദിനം തന്നെ ഗിന്നസ് റെക്കോർഡ്
റിയാദ്: ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലു ശൈഖ് വെള്ളിയാഴ്ച ഉദ്ഘാടനം നിർവ്വഹിച്ചതോടെ റിയാദ് സീസൺ 2022 നു വർണ്ണാഭമായ തുടക്കമായി.
“ഭാവനയ്ക്ക് അപ്പുറം” എന്ന സ്ലോഗനു കീഴിൽ മിഡിൽ ഈസ്റ്റിലെയും അറബ് ലോകത്തെയും ഏറ്റവും വലിയ വിനോദ സീസൺ ഇന്റർനാഷണൽ സർക്യു ഡു സോലെ- ഡ്രോൺ ഷോയുടെയും ആർട്ടിസ്റ്റ് ആൻ മേരിയുടെ കച്ചേരിയുടെയും അകംബടിയോടെയാണ് ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ പതിനായിരങ്ങൾ ആണ് പങ്കെടുത്തത്. സീസണിൽ 15 വേദികളിലുടനീളമുള്ള 8,500-ലധികം ആക്റ്റിവിറ്റികൾ ഉൾപ്പെടുന്നു,
ഇതിൽ രണ്ട് അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ, WWE മത്സരങ്ങൾ, 17 അറബ് നാടകങ്ങൾ എന്നിവയും ആസ്വദിക്കാം.
റിയാദ് സീസൺ 2022 ന്റെ വേദികൾ ബൊളിവാർഡ് വേൾഡ്, ബൊളിവാർഡ് റിയാദ് സിറ്റി, വിന്റർ വണ്ടർലാൻഡ്, അൽ മുറബ, സ്കൈ റിയാദ്, വയ റിയാദ് റിയാദ് മൃഗശാല, ലിറ്റിൽ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷൻ പാർക്ക്, അൽ സുവൈദി പാർക്ക്, സുഖുൽ സെൽ, ഖാരിയത് അൽ സമാൻ,ഫാൻ ഫെസ്റ്റിവൽ ,റിയാദ് ഫ്രണ്ട് എന്നിവയാണ്.
അതേ സമയം ആദ്യ ദിനം തന്നെ ഒരേ സമയം ഏറ്റവും കൂടുതൽ റിമോട്ട് ഓപറേറ്റഡ് ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് വെടിക്കെട്ട് പ്രകടനം നടത്തിയതിനുള്ള ഗിന്നസ് റെക്കോർഡ് റിയാദ് സീസൺ സ്വന്തമാക്കി. 3200 ലധികം ഡ്രോണുകളായിരുന്നു വെടിക്കെട്ടിനായി ഉപയോഗിച്ചത്.
വെടിക്കെട്ടും ഗിന്നസ് റെക്കോർഡ് പ്രഖ്യാപനവും കാണാം.വീഡിയോ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa