Saturday, September 21, 2024
HealthTop Stories

അഞ്ച് ലക്ഷണങ്ങൾ കണ്ടാൽ പ്രായമായവരെ ഡോക്ടറെ കാണിക്കണം

പ്രായമായവരിൽ അഞ്ച് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യോപദേശം തേടണമെന്ന് ജിസിസി ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി. അവ താഴെ വിവരിക്കുന്നു.

വിശപ്പിലെ പ്രകടമായ മാറ്റം: ഭക്ഷണം കഴിക്കുന്നതിൽ കുറവോ വർദ്ധനവോ കാണുക. ഭക്ഷണത്തോട് താത്പര്യം കാണിക്കാതിരിക്കുക.

അക്ഷമനാകുകയോ അസഹിഷ്ണുത പ്രകടമാക്കുകയോ ചെയ്യുക:  തെറ്റിദ്ധാരണകൾ മൂലം പെട്ടെന്ന് ദേഷ്യപ്പെടുക. താൻ തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി തോന്നുക.

ഉറക്കക്കുറവ്:  ഏകാന്തത ഉറക്ക രീതികളെ ബാധിക്കുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

വീട്ടിൽ ഏകാന്തനായി കഴിയുക:  പ്രായമായവർ വീട്ടുകാർക്കൊപ്പം ഇരിക്കാതെ വീട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുകയും വീട്ടിൽ ഒറ്റയ്ക്ക് ചെലവഴിക്കുന്ന സമയം വർദ്ധിപ്പിക്കുകയും ചെയ്യുന്നത് ഏകാന്തതയുടെ മുന്നറിയിപ്പായിരിക്കാം.

മടിയും മറ്റുള്ളവരോട് സഹായം ചോദിക്കാതിരിക്കലും:  പ്രത്യേകിച്ചും മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ നഷ്ടപ്പെടുന്നുവെന്ന തോന്നൽ മറ്റുള്ളവരിലുള്ള വിശ്വാസമില്ലായ്മ വളർത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്