Sunday, September 22, 2024
Top StoriesWorld

കഴിഞ്ഞ 60 വർഷമായി കുളിക്കാതിരുന്ന അമൗ ഹാജി മരിച്ചു

ടെഹ്റാൻ: കഴിഞ്ഞ 60 വർഷമായി കുളിക്കാതെ വാർത്തകളിൽ ഇടം പിടിച്ച ഇറാനിലെ അമൗ ഹാജി എന്ന വയോധികൻ മരിച്ചു.

മരിക്കുന്ന സമയം ഇദ്ദേഹത്തിനു 94 വയസ്സായിരുന്നു പ്രായം. ദെജ്ഗാഹിലെ ഗ്രാമത്തിൽ വെച്ചായിരുന്നു മരണമെന്ന്  പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

വർഷങ്ങളായി കുളിക്കാതിരുന്ന അമൗ ഹാജിയുടെ ജീവിത ശൈലിയെക്കുറിച്ച് വിശദീകരിക്കുന്ന  ‘ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി’ എന്ന ഡോക്യുമെന്‍ററി പുറത്തിറങ്ങിയിരുന്നു.

ഒരേ സമയം നിരവധി സിഗരറ്റുകൾ വലിച്ചിരുന്ന അമൗഹാജി മൃഗങ്ങളുടെ വിസർജ്യം നിറച്ച പൈപ് ഉപയോഗിച്ചും പുക വലിക്കുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സോപ്പും വെള്ളവും ഉപയോഗിക്കുന്നത് മൂലം തന്നെ രോഗങ്ങൾ പിടികൂടുമെന്ന ഭയത്താൽ ആയിരുന്നു അമൗ ഹാജി കുളിക്കാതിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേ സമയം ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായി റിപ്പോർട്ട് ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്