Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഓരോ 10 മിനുട്ടിലും വിവാഹ മോചനം; ഞെട്ടിപ്പിക്കുന്ന വസ്തുതയുടെ കാരണങ്ങൾ വ്യക്തമാക്കി നിയമ വിദഗ്ധർ

സൗദി അറേബ്യയിൽ ഈ വർഷം വിവാഹ മോചന നിരക്കിൽ ഞെട്ടിപ്പിക്കുന്ന വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഓരോ മണിക്കൂറിലും 7,  അഥവാ ഒരു ദിവസം 168 വിവാഹ മോചനം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് ഓരോ 10 മിനുട്ടിലും ശരാശരി ഒരു വിവാഹ മോചനമെങ്കിലും  നടക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

പ്രമുഖ അഭിഭാഷകൻ ദഖീൽ ദഖീൽ ഇത്രയുമധികം വിവാഹമോചനം സംഭവിക്കുന്നതിനുള്ള വിവിധ കാരണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

സൗദി കുടുംബങ്ങളുടെയും അറബ് കുടുംബങ്ങളുടെയും ഐക്യം തകർക്കുന്നതിൽ സോഷ്യൽ മീഡിയ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

പുറമേ, സാമൂഹിക വ്യത്യാസങ്ങൾ, ജീവിതത്തിലെ ലക്ഷ്യങ്ങളുടെയും മുൻഗണനകളുടെയും വ്യത്യാസം, സാംസ്കാരിക അസമത്വങ്ങൾ എന്നിവയും കാരണമാകുന്നുണ്ട്.

ഒരു വലിയ വിഭാഗം ദമ്പതികൾ ചില സോഷ്യൽ മീഡിയകൾക്ക് അടിമകളായി മാറിയിട്ടുണ്ടെന്നും ഇത് അവരെ ശരിയായ പാതയിൽ നിന്ന് വ്യതിചലിക്കുന്നതിലേക്ക് നയിച്ചുവെന്നും ദഖീൽ ദഖീൽ അഭിപ്രായപ്പെടുന്നു.

ഇതിനു പുറമേ സമകാലിക ജീവിതത്തിന്റെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകളും ഉയർന്ന ജീവിതച്ചെലവും, പ്രത്യേകിച്ച് കൊറോണ വൈറസ് സമയത്ത്, വിലകളിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായത് വിവാഹ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും ദഖീൽ കൂട്ടിച്ചേർക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa








അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്